Friday, May 1, 2009

ഓര്‍മ്മകള്‍ അങ്ങിനെ ഒഴുകുകയാണ്. ഒരു അടുക്കും ചിട്ടയും ഇല്ലാതെ. ജോലി പോയി വീട്ടില്‍ ഇരിക്കുന്ന സമയം , പുസ്തകങ്ങള്‍ വയ്ച്ചു ബോറടിക്കുമ്പോള്‍ ആത്മ കഥ എഴുതാം എന്ന് വിചാരിച്ചാല്‍, ഇങ്ങിനെ അടുക്കും ചിട്ടയും ഇല്ലാതെ ഓര്‍മ്മകള്‍ തികട്ടി വരുമ്പോള്‍ ഞാന്‍ എന്ത് ചെയ്യാന്‍ ആണ്? 
 
ആരും അല്ലാത്ത ഒരാള്‍ ആത്മ കഥ എഴുതുമ്പോള്‍ സംഭവങ്ങള്‍ ക്രമപെടുത്താന്‍ ഞാന്‍ വലിയ സംഭവങ്ങളുടെ ഭാഗം ആയിട്ടില്ല ഒരിക്കലും. എന്റെ ജീവിതത്തില്‍ നടന്നത് എല്ലാം വെറും കൊച്ചി കൊച്ചു കാര്യങ്ങള്‍ മാത്രം. എല്ലാം എഴുതാന്‍ മാത്രം രസകരം ആയ കാര്യങ്ങള്‍.  

എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. പക്ഷെ കൊച്ചി എന്ന സുന്ദരമായ , കൊതുകുകള്‍ പോലും വിട്ടു പോകാന്‍ മടിക്കുന്ന അടിപൊളി നഗരത്തിനു അടുത്തുള്ള പള്ളുരുത്തി എന്ന, ഒരു ഗ്രാമത്തില്‍ ജനിച്ച ഞാന്‍ , എന്റെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം.  

ഞാന്‍ ഇപ്പൊ പറയുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ നേരിട്ട് അറിഞ്ഞിട്ടുള്ളവ ആവണം എന്നില്ല, കാരണം, ഈ സംഭവങ്ങള്‍ എനിക്ക് ഒരു നേരിയ ഓര്മ ആയി മനസില്‍ സൂക്ഷിക്കുന്നതും , മിക്ക കാര്യങ്ങളും പിന്നീട് എന്റെ ഉമ്മയോ സുഹൃത്തുക്കളോ മറ്റുള്ളവരോ പറഞ്ഞു എന്റെ മനസ്സില്‍ പതിഞ്ഞു പോയിട്ടുല്ലവയും ആണ്. ഞാന്‍ ഇടപ്പള്ളിയില്‍ PGDCA എന്ന കമ്പ്യൂട്ടര്‍ മഹാമഹം പഠിക്കുന്ന കാലത്ത് എന്റെ അടുത്ത കൂട്ടുകാരന്‍ ആയിരുന്നു പാലക്കാട്ട് പെരുങ്ങോട് പൂമുള്ളി മനയ്കടുത്തു താമസിക്കുന്ന രവി. കംപുറെരിനോട് ഒരു പെണ്‍കുട്ടിയോട് എന്ന പോലെ പ്രേമം തോന്നിയ രണ്ടു മഹാന്മാര്‍ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. അത് കൊണ്ട് തന്നെ ഞങ്ങള്‍ പെട്ടെന് അടുത്ത്. നമ്പൂതിരി ആയ രവി ഇടപ്പള്ളിയില്‍ ഉള്ള അവന്‍റെ അമ്മാവന്റെ കൂടെ താമസിച്ചു പഠിക്കുകയായിരുന്നു.  

ഇനി കഥയിലേക്ക് വരാം. ഒരിക്കല്‍ രവി എന്റെ വീട്ടില്‍ വന്നു. രംസണോ മറ്റോ ആണെന്ന് തോന്നുന്നു. രവി നോണ്‍ വെജ് ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. പുള്ളി വീട്ടില്‍ വച്ച ബീഫ് കറിയും മീന്‍ കറിയും എല്ലാം അകത്താക്കി ഒരു കമന്റ്‌ പറഞ്ഞു,  

"കൊച്ചിയിലെ മുസ്ലിംസ് വയ്ക്കുന്ന മീന്‍ കറി അടി പൊളി " 

പുള്ളി ശരിക്കും ആസ്വദിച്ചു കഴിച്ചിട്ട് പറഞ്ഞതാണ്‌. പക്ഷെ നാള് ഏറെ കഴിഞ്ഞു ആണ് എന്റെ ഉമ്മ അതിന്റെ ഗുട്ടന്‍സ്‌ പുറത്തു വിടുന്നത്. ഇത് കൊച്ചിയിലെ മുസ്ലിംസിന്റെ പാടവം ഒന്നും അല്ല. ജനിച്ച മട്ടാഞ്ചേരിയില്‍ നിന്നും , 14 വയസില്‍ ( അതെ 14 ) കല്യാണവും കഴിഞ്ഞു പള്ളുരുത്തിലേക്ക് മാറുമ്പോള്‍ എന്റെ ഉമ്മയ്ക് മീന്‍ കറി വയ്കാന്‍ അറിയില്ലായിരുന്നു. പ്രതെയ്കിച്ചു തേങ്ങ എല്ലാം അരച്ച് വയ്ക്കാന്‍. അത് പഠിപ്പിച്ചു കൊടുത്തത് നങ്ങളുടെ വീടിനു അടുത്തുള്ള പണിക്കന്മാര്‍ ആണ്. എന്റെ വീടിനു ചുറ്റും പണിക്കന്മാര്‍, പുലയര്‍, ചോകാന്‍ , നായര്‍ എന്നിങ്ങനെ വിവിധ ജാതിക്കാര്‍ ആയിരുന്നു. 

ഞങ്ങള്‍ അങ്ങോട്ട്‌ മാറുമ്പോള്‍ ( 1974) അവിടെ താമസിക്കാന്‍ ചെല്ലുന്ന ആദ്യത്തെ മുസ്ലിം ഫാമിലി ആയിരുന്നു നന്ങളുടെത്. അവിടെ ഉള്ള ആളുകള്‍ നങ്ങളെ എത്ര മാത്രം സഹായിച്ചിട്ടുണ്ട് എന്ന് എത്ര പറഞ്ഞാലും മതി വരില്ല. ഞങ്ങള്‍ ആദ്യം പണിത ഓല പുര കത്തി അമരുമ്പോള്‍, ദേവകി പണിക്കത്ത്തിയുടെ മടിയില്‍ ഒന്നും മനസ്സില്‍ ആവാതെ മിഴിച്ചു ഇരിക്കുന്ന എന്റെ രൂപം എനിക്ക് ഇപ്പോഴും ഓര്മ ഉണ്ട്. എന്റെ ഉമ്മയ്ക് മീന്‍ കറി വയ്കാന്‍ പഠിപ്പിച്ചു കൊടുത്തത് ദേവകി പണിക്കത്തി ആയിരുന്നു. പള്ളുരുത്തിയിലെ പനിക്കന്മാരെ കുറിച്ച് എനിക്ക് കുറെ എഴുതാന്‍ ഉണ്ട്. 

ഇതെല്ലം ഇപ്പൊ ഓര്‍ക്കാന്‍ കാര്യം രവിയുടെ കമന്റ്‌ ആണ്. ഞാന്‍ പല പ്രാവശ്യം രവിയുടെ വീട്ടില്‍ പോയിട്ടുണ്ട്. Original Kerala Vegetarian ഭക്ഷണം കഴിക്കണം എങ്കില്‍ എനിക്ക് പോകാന്‍ പറ്റിയ ഒരേ ഒരു സ്ഥലം അതാണ്. പിന്നെ അവിടെ രവിയെ പോലെ തന്നെ ആണ് അവന്‍റെ അച്ഛനും അമ്മയും എന്നെ നോക്കുന്നത്. കുറെ നാള്‍ കഴിഞു തമിഴ്‌ നാട്ടില്‍ നിന്നും ഒരു കല്യാണം എല്ലാം കഴിച്ചു ( എന്റെ ഭാര്യ തമിള്‍ ബ്രാഹ്മിന്‍ ആണ്) പോയപ്പോള്‍ ആണ് വേറെ ബ്രഹ്മിന്‍സ്‌ എത്ര വ്യതാസം ആയിട്ടാണ് പെരുമാരുന്നന്തു എന്ന് മനസ്സില്‍ ആകുന്നതു. കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അത് അത്ര പെട്ടെന്ന് മനസ്സില്‍ ആവില്ല.  

അപ്പൊ മീന്‍ കറിയുടെ ഗുട്ടെന്‍സ് അതാണ്. ചില മതക്കാരും ജാതിക്കാരും ചില കാര്യങ്ങള്‍ നന്നായി ചെയ്യും എന്ന് നമ്മളുടെ സിനിമയും മീഡിയയും നമ്മളെ എങ്ങിനെയോ തെറ്റിദ്ധരിപ്പിച്ചു വച്ചിരിക്കുന്നു. അങ്ങിനെ ഉള്ള മാറാലകള്‍ മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് മാറ്റാന്‍ പറ്റാത്ത വിധം....

( I am new to blogging and haven't done any spell check or anything. Sory about that. I live in New Jersey, USA now. Please post your comments.)